ഒറ്റ രാത്രി രണ്ട് മോഷണംവീട് കയറി മോഷണവും സ്കൂട്ടര്‍ കവര്‍ച്ച;പ്രതികള്‍ റിമാണ്ടില്‍.



 ബദിയടുക്ക : വീടിന്റെ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറും വീട്ടുസാധനങ്ങളും കവർന്ന കേസിൽ അന്തർജില്ലാ മോഷ്ടാക്കൾ ബദിയടുക്ക പോലീസിന്റെ പിടിയിലായി. പാലക്കാട് ചിറ്റൂർ ആയിരൂർ കുളക്കൽ പറമ്പ് സ്വദേശി ആയിരൂർ ജലീൽ എന്ന ഷട്ടർ ജലീല്‍ (39), പാലക്കാട് ആലത്തൂർ വണ്ടാഴി സ്വദേശി വിശ്വനാഥ (55) എന്നിവരെയാണ് കണ്ണൂരിൽ വെച്ച് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ സെപ്റ്റംബർ 3-ന് രാത്രി പത്ത് മണിക്കും സെപ്റ്റംബർ നാലിന് പുലർച്ചെ നാല് മണിക്കും ഇടയിലാണ് സംഭവം. 

എൻമകജെ ഓണിബാഗിലുവിലെ ശാന്തപ്പ നായക്കിന്‍റെ ഭാര്യ  പാര്‍വ്വതിയുടെ വീടിന്‍റെ മുന്‍ വശത്തെ ഇരുമ്പ് ഗ്രില്‍ കുത്തി പൊളിച്ച് അകത്ത് കടന്ന്‌ അലമാരയില്‍ സൂക്ഷിച്ച പണം കവര്‍ന്ന സംഭവത്തിലും,ബാഡൂര്‍ ഓണിബാഗിലുലിലെ ഇബ്രാഹിംന്‍റെ വീട്ടുമുറ്റത്തെ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന  സ്കൂട്ടറും,മറ്റൊരു വീട്ടിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും ഉൾപ്പെടെയുള്ള വസ്തുക്കളുമാണ് പ്രതികൾ കവർച്ച ചെയ്തത്. 

പരിസരത്തെ സിസിടിവി  ദൃശ്യങ്ങളും മൊബൈൽ ഫോൺ കേന്ദ്രികരിച്ചും മുൻകാല മോഷണക്കേസുകളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചും നടത്തിയ പരിശോധനയിലാണ് പ്രതികളെക്കുറിച്ചുള്ള നിർണായക സൂചനകൾ പോലീസിന് ലഭിച്ചത്. അന്വേഷണത്തിൽ ഇവർ കണ്ണൂർ ജില്ലയിൽ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ബദിയടുക്ക എസ്.ഐ സുനിൽ കുമാർ. ടി യുടെ നിർദ്ദേശപ്രകാരം എസ് ഐ വിനോദ് കുമാർ പി.ബി, എ.എസ്.ഐ സിനീഷ് സിറിയക്, എസ്.സി.പി.ഒ ഗോകുൽ, രതീശ് വട്ടംത്തട്ട,ധനേഷ്,ഷിബിന്‍എന്നിവരടങ്ങിയ പോലീസ് സംഘം  ഒക്ടോബർ 12-ന് വൈകുന്നേരത്തോടെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുമ്പള, വിദ്യാനഗര്‍, ചന്തേര തുടങ്ങിയ സ്റ്റേഷനുകളിലെ

 മോഷണക്കേസുകളിലും പങ്കുണ്ടോയെന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.

 

,,

Post a Comment

Previous Post Next Post